• July 27, 2021

സില്‍വര്‍ ജൂബിലി നിറവില്‍ ‘സിറ്റി ഓഫ് ഗോള്‍ഡ്’

 സില്‍വര്‍ ജൂബിലി നിറവില്‍  ‘സിറ്റി ഓഫ് ഗോള്‍ഡ്’

ദുബായിയുടെ ‘സിറ്റിഓഫ് ഗോള്‍ഡ്’ എന്ന വിശേഷണത്തിന് കാല്‍നൂറ്റാണ്ട് പ്രായമാവുന്നു. സിറ്റിഓഫ് ഗോള്‍ഡിന്റെ 25-ാം വാര്‍ഷികാഘോഷത്തിന് ദുബായ് നഗരം ഒരുങ്ങുകയാണ്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന 25-ാം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഒപ്പമാണ് ഈ ആഘോഷവും. സംഘാടകരായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറിഗ്രൂപ്പ് പുതിയ ലോഗോയും ദുബായ് സിറ്റിഓഫ് ഗോള്‍ഡ് എന്ന് ആലേഖനംചെയ്ത സ്വര്‍ണനാണയവും അനാച്ഛാദനംചെയ്താണ് ആഘോഷത്തിന് തുടക്കമിട്ടത്. യു.എ.ഇ.യിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൈനിറയെ സ്വര്‍ണസമ്മാനങ്ങള്‍ ഒരുക്കുന്ന കാമ്പയിനും ഇതോടെ തുടങ്ങും. ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ്, ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന കാമ്പയിന്‍ ഈ മാസം 26 മുതല്‍ ഫെബ്രുവരി ഒന്നുവരെ നീളും.

ഡി.എസ്.എഫില്‍ പങ്കെടുക്കുന്ന ഏതെങ്കിലുമൊരു ജൂവലറിയില്‍നിന്ന് 500 ദിര്‍ഹത്തിന് സ്വര്‍ണംവാങ്ങുേമ്പാള്‍ ലഭിക്കുന്ന കൂപ്പണിന്റെ നറുക്കെടുപ്പിലൂടെയാണ് സമ്മാനം നല്‍കുക. ദിവസേന അഞ്ചുവിജയികളെ തിരഞ്ഞെടുക്കും. ആദ്യവിജയിക്ക് 25 പവനും രണ്ടാംവിജയിക്ക് 20 പവനും മൂന്നാംവിജയിക്ക് 15-ഉം നാലാംവിജയിക്ക് പത്തും അഞ്ചാംവിജയിക്ക് അഞ്ചും പവന്‍ സ്വര്‍ണം സമ്മാനമായി ലഭിക്കും. ജനുവരി നാലുമുതല്‍ വാരാന്ത്യങ്ങളില്‍ അഞ്ച് സ്വര്‍ണനാണയങ്ങള്‍ വീതം നേടുന്ന മൂന്നുവിജയികളെക്കൂടി പ്രഖ്യാപിക്കും. 500 ദിര്‍ഹം മൂല്യമുള്ള വജ്രാഭരണങ്ങളോ പേള്‍ ജൂവലറിയോ വാങ്ങുന്നതിലൂടെയും സ്പെഷ്യല്‍ എഡിഷന്‍ നാണയം വാങ്ങുന്നതിലൂടെയും ഉപഭോക്താക്കള്‍ക്ക് സമ്മാനത്തിനുള്ള അവസരം ഇരട്ടിയാകുമെന്നും സംഘാടകര്‍ പറഞ്ഞു.

വിസ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ പേ എന്നിവ വഴി 500 ദിര്‍ഹത്തിന് വാങ്ങുമ്പോള്‍ ഒന്നിനുപകരം രണ്ടുനറുക്കെടുപ്പ് കൂപ്പണുകള്‍ ലഭിക്കും. പ്രഖ്യാപനച്ചടങ്ങില്‍ ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹീദ് അബ്ദുല്ല, ബോര്‍ഡ് അംഗവും ദുബായ് ടൂറിസം സി.ഇ.ഒ.യുമായ ലൈല സുഹൈല്‍, ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ്് സി.ഇ.ഒ. അഹ്മദ് അല്‍കാജ, വിസ യു.എ.ഇ. ജനറല്‍ മാനേജര്‍ ഷെഹബാസ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡി.എസ്.എഫ് 2020-ല്‍ ഉടനീളം സ്വര്‍ണാഭരണ ഉപഭോക്താക്കള്‍ക്ക് ദിനവും 75 പവന്‍ വരെ നേടാം

Related post