• June 19, 2021

ദുബായില്‍ ജൂലായ് മുതല്‍ വിനോദസഞ്ചാരം അനുവദിക്കും

 ദുബായില്‍ ജൂലായ് മുതല്‍ വിനോദസഞ്ചാരം അനുവദിക്കും

ജൂലായ് ഏഴുമുതല്‍ ദുബായ് വിനോദസഞ്ചാരികളെ സ്വീകരിച്ചുതുടങ്ങും. ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ അടുത്തിടെ ടെസ്റ്റ് നടത്തി ലഭ്യമായ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ വിമാനത്താവളത്തിലെ കോവിഡ് പരിശോധനയ്ക്ക് വിധേയമാവണം. അതേസമയം, ജൂണ്‍ 22 മുതല്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യു.എ.ഇ. താമസ വിസയുള്ളവരെ സ്വീകരിച്ചുതുടങ്ങുമെന്നും ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനങ്ങള്‍.

Related post