• May 13, 2021

നിര്‍ഭയ കേസ്; തീഹാര്‍ ജയിലില്‍ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി

 നിര്‍ഭയ കേസ്; തീഹാര്‍ ജയിലില്‍ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി

നിര്‍ഭയ ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച് പ്രതികളുടെ ഡമ്മികള്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയതായി അധികൃതര്‍് അറിയിച്ചു പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച ഡമ്മിയാണ് തൂക്കിലേറ്റിയത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22-ന് തൂക്കിലേറ്റുന്നതിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 22-ന് രാവിലെ ഏഴ് മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക.

ഇതിനിടെ തൂക്കിലേറ്റാന്‍ വിധിച്ച നാല് പ്രതികളില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഹര്‍ജിക്കാര്‍. ഈ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി.രമണ, അരുണ്‍ മിശ്ര, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍, ആര്‍.എഫ്.നരിമാന്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. ഹര്‍ജി കോടതി തള്ളിയാല്‍ വിനയ് ശര്‍മ, മുകേഷ് എന്നിവരെ കൂടാതെ പവന്‍, അക്ഷയ് എന്നീ പ്രതികളേയും 22-ന് തന്നെ തൂക്കിലേറ്റും. ഇതിന്റെ മുന്നോടിയായാണ് ഇന്ന് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയത്.

Related post