• October 16, 2021

കനിക കപൂറിനൊപ്പം വിരുന്നില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് നിരീക്ഷണത്തില്‍

 കനിക കപൂറിനൊപ്പം വിരുന്നില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് നിരീക്ഷണത്തില്‍

കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ നടത്തിയ വിരുന്നില്‍ പങ്കെടുത്ത പാര്‍ലമെന്റ് അംഗം ദുഷ്യന്ത് സിങ് നിരീക്ഷണത്തില്‍. ദുഷ്യന്ത് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എത്തുകയും രാഷ്ട്രപതി ഭവനില്‍ നടന്ന വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന കനികക്കെതിരെ പൊലീസ് കേസെടുത്തു.

ഈ മാസം 14 ന് വിദേശത്തു നിന്നും തിരിച്ചെത്തിയ ഗായിക കനിക കപൂറിന് കോവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. കനിക നടത്തിയ വിരുന്നില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് എം.പി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതോടെ കൂടുല്‍ എം.പിമാരാണ് ഇപ്പോള്‍ സെല്‍ഫ് ക്വാറന്റീനിലേക്ക് കടന്നത്.

ദുഷ്യന്ത് സിങ് വിരുന്നിന് ശേഷം പാര്‍ലമെന്റില് എത്തുകയും രാഷ്ട്രപതി ഭവനില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂല്‍ എം.പി ഡെറക് ഒബ്രിയന്‍, എ.എ.പി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദാ എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Related post