• October 16, 2021

ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഏപ്രില്‍ 20ന് ശേഷം മുഴുവന്‍ സേവനങ്ങളും പുനരാരംഭിക്കും

 ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഏപ്രില്‍ 20ന് ശേഷം മുഴുവന്‍ സേവനങ്ങളും പുനരാരംഭിക്കും

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിശ്ചലമായ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഏപ്രില്‍ 20ന് ശേഷം മുഴുവന്‍ സേവനങ്ങളും പുനരാരംഭിച്ചേക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഇ കൊമേഴ്‌സ് മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് അനുമതി നല്‍കും എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ അവശ്യ സാധനങ്ങള്‍ക്കായുള്ള ഓര്‍ഡറുകള്‍ മാത്രമാണ് ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ സ്വീകരികുന്നത്. എന്നാല്‍ ഏപ്രില്‍ 20 ശേഷം സ്മാര്‍ട്ട്‌ഫോണുകളും മറ്റു ഗാഡ്ജറ്റുകളും ഉള്‍പ്പടെ മുഴുവന്‍ സേവനങ്ങളും സ്ഥാപനങ്ങള്‍ പുനരാരംഭിച്ചേക്കും . സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഏപ്രില്‍ 20 മുതല്‍ എല്ലാ വസ്തുക്കളുടെയും ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങും എന്ന് ഫ്‌ളിപ്കാര്‍ട്ട്‌ വ്യക്തമാക്കി.

Related post