• October 21, 2021

സാഹിത്യകാരന്‍ ഇ ഹരികുമാര്‍ അന്തരിച്ചു

 സാഹിത്യകാരന്‍ ഇ ഹരികുമാര്‍ അന്തരിച്ചു

പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ.ഹരികുമാർ (77) അന്തരിച്ചു. കവി ഇടശ്ശേരി ഗോവിന്ദൻനായരുടെ മകനാണ്. കംപ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു. ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ‘പച്ചപ്പയ്യിനെ പിടിക്കാന്‍’ എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും ‘സൂക്ഷിച്ചു വെച്ച മയില്‍പീലി’ എന്ന കഥക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1962ൽ പ്രസിദ്ധീകരിച്ച ‘മഴയുള്ള രാത്രിയിൽ’ ‌ആണ് ആദ്യ കഥ.

കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയിലായിരുന്നു ജനനം. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു.

ഹരികുമാറിന്റെ ആദ്യ കഥ ‘മഴയുള്ള രാത്രിയില്‍’ 1962 ല്‍ പ്രസിദ്ധീകരിച്ചു. ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി, തടാകതീരത്ത്, പ്രണയത്തിനൊരു സോഫ്റ്റ്വെയര്‍, കൊച്ചമ്പ്രാട്ടി തുടങ്ങി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

Related post