• October 17, 2021

മദ്യവില്‍പനശാലകള്‍ അടയ്ക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും: ഇ പി ജയരാജന്‍

 മദ്യവില്‍പനശാലകള്‍ അടയ്ക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും: ഇ പി ജയരാജന്‍

കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മദ്യവില്‍പനശാലകള്‍ അടയ്ക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. ആളുകള്‍ കൂട്ടമായി മദ്യം വാങ്ങാനെത്തുന്ന സാഹചര്യം നിയന്ത്രിക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

കൊവിഡ് ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും തിക്കിതിരക്കി മദ്യം വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചു പൂട്ടിയിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും പറഞ്ഞിരുന്നു.

Related post