• July 28, 2021

സൂര്യന്‍ ശീതകാല നിദ്രയിലേക്കു കടക്കുകയാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍; വരാനിരിക്കുന്നത് ഹിമയുഗം

 സൂര്യന്‍ ശീതകാല നിദ്രയിലേക്കു കടക്കുകയാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍; വരാനിരിക്കുന്നത് ഹിമയുഗം

200 വര്‍ഷത്തിനിടെ ആദ്യമായി സൗരോര്‍ജം കുറഞ്ഞ നിലയിലേക്കെന്ന് നാസയിലെ ഗവേഷകര്‍. വരുന്ന 30 വര്‍ഷത്തിനകം സൗരോര്‍ജം കുറഞ്ഞ് ഭൂമി ചെറു ഹിമയുഗത്തിലേക്ക് കടക്കുകയാണെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഭൂമിയില്‍ പലയിടത്തും തണുത്തുറഞ്ഞ കാലാവസ്ഥയും ഹിമക്കൊടുങ്കാറ്റും ഉണ്ടാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. സൂര്യതാപവും സൗരോര്‍ജവും സാധാരണയില്‍ ഏറ്റവും കുറഞ്ഞ അവസ്ഥയിലാകുന്നതിനെ തുടര്‍ന്ന് വിളകളുടെ വളര്‍ച്ചയെ വരെ അത് സാരമായി ബാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൗരോര്‍ജം ഇത്രയും കുറഞ്ഞ നിലയില്‍ എത്തുന്നത് 200 വര്‍ഷത്തിനിടെ ഇതാദ്യമായെന്നാണ് നാസയിലെ ഗവേഷകര്‍ അറിയിക്കുന്നത്.

വരാനിരിക്കുന്ന ചെറു ഹിമയുഗത്തില്‍ സ്വതവേ തണുപ്പുള്ള സ്ഥലങ്ങളില്‍ 12 മാസം വരെ ദൈര്‍ഘ്യത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ശരാശരി താപനില അനുഭവപ്പെട്ടേക്കാമെന്ന് നോര്‍ത്തമ്പ്രിയ സര്‍വകലാശാലയിലെ വിദഗ്ധയായ വാലന്റിന സര്‍ക്കോവ പറയുന്നു. സൂര്യന്‍ ശീതകാല നിദ്ര എന്ന അവസ്ഥയിലേക്ക് കടക്കുകയാണ്. ഇതോടെ അന്തരീക്ഷ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാമെന്നും പ്രൊഫസര്‍ സാര്‍ക്കോവ കൂട്ടിച്ചേര്‍ത്തു.

സൂര്യന്റെ ഉപരിതലത്തില്‍ സൗരകളങ്കങ്ങള്‍ രൂപപ്പെടുന്നത് കുറയുന്നതിനാല്‍ ഭൂമി അടക്കമുള്ള ഗ്രഹങ്ങളിലേക്ക് പുറപ്പെടുവിക്കുന്ന ഊര്‍ജവും താപപ്രസരണവും വളരെ താഴ്ന്ന നിലയിലായിരിക്കും. സാധാരണയായി 11 വര്‍ഷത്തിലൊരിക്കല്‍ സൂര്യന്റെ ഊര്‍ജ പ്രസരണം പരിമിതമായ നിലയിലെത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷമുണ്ടാകുന്ന ഈ ഊര്‍ജ വ്യതിയാനം 200 വര്‍ഷത്തിലെ ഏറ്റവും കൂടിയ നിലയില്‍ തണുപ്പ് അനുഭവപ്പെടുന്ന തരത്തിലായിരിക്കുംഈ ശൈത്യാവസ്ഥ ഗുരുതരമായ പരിണതഫലങ്ങള്‍ ഉണ്ടാക്കുന്നതല്ല. എന്നിരുന്നാലും സൗരോര്‍ജം പൂര്‍വസ്ഥിതിയിലെത്താന്‍ 2053 വരെ കാത്തിരിക്കേണ്ടി വരും.

അടുത്ത കാലത്ത് കാനഡ,ഐസ്ലന്‍ഡ് എന്നിവിടങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ടത് ഈ പ്രക്രിയയുടെ ഭാഗമാണെന്നും പ്രഫസര്‍ സര്‍ക്കോവ പറയുന്നു. 1645 മുതല്‍ 1715 വരെയാണ് ഏറ്റവുമൊടുവില്‍ സൗരോര്‍ജ പ്രസരണം താഴ്ന്ന നിലയിലെത്തിയത്. ഈ കാലയളവില്‍ തേംസ് നദി, ആംസ്റ്റര്‍ഡാം കനാല്‍ എന്നിവിടങ്ങളിലെ ജലം പലപ്പോഴും തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നു. 2025 ഓടെ ഇതിനു സമാനമായ സാഹചര്യങ്ങള്‍ ഇനിയും ഭൂമിയില്‍ ഉണ്ടാകാമെന്നാണ് നാസയിലെ ഗവേഷകര്‍ പറയുന്നത്.

Related post