• October 23, 2021

തിബറ്റില്‍ ശക്തമായ ഭൂചലനം

 തിബറ്റില്‍ ശക്തമായ ഭൂചലനം

ഹിമാലയന്‍ മേഖലയായ തിബറ്റില്‍ ശക്തമായ ഭൂചലനം. ഇന്ന് രാവിലെ 09.33ന് നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയത്.

എവറസ്റ്റ് കൊടുമുടിക്ക് സമീപമുള്ള സിഗാസെയിലെ തിന്‍ഗ്രി കൗണ്ടിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ നേപ്പാള്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും സമീപ ജില്ലകളിലും അനുഭവപ്പെട്ടു എന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. സംഭവത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related post