• June 15, 2021

ഹംപിയിലും ജംഷഡ്പുരിലും നേരിയ ഭൂചലനം

 ഹംപിയിലും ജംഷഡ്പുരിലും നേരിയ ഭൂചലനം

കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം. വെള്ളിയാഴ്ച രാവിലെ 6.55 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ജംഷഡ്പുരില്‍ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.7 ഉം ഹംപിയില്‍ ഭൂചലനം 4.0 ഉം രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related post