• October 21, 2021

പലിശരഹിത സ്വർണ്ണപ്പണയവായ്‌പ്പാ പദ്ധതിയുമായി ഈസ്റ്റ് ബാങ്ക്

 പലിശരഹിത സ്വർണ്ണപ്പണയവായ്‌പ്പാ പദ്ധതിയുമായി ഈസ്റ്റ് ബാങ്ക്

ലോക്ക്ഡൗൺ നിമിത്തം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ആശ്വാസമേകാൻ പലിശരഹിത സ്വർണ്ണപ്പണയവായ്പ്പാപദ്ധതിയുമായി എത്തുകയാണ് മീനച്ചിൽ ഈസ്റ്റ് അർബൻ കോഓപ്പറേറ്റീവ് ബാങ്ക് (ഈസ്റ്റ് ബാങ്ക്). സാമൂഹിക അകലം, മാനസിക ഒരുമ എന്ന മാരകവ്യാധിക്കാലത്തെ ആപ്തവാക്യത്തെ തത്വത്തിന്റെ തലത്തിൽനിന്നും പ്രയോഗത്തിലേക്കെത്തിക്കുകയാണ് ബാങ്ക്.
25 ,000 രൂപ വരെ ബാങ്ക് ഈ രീതിയിൽ വായ്പ്പ നൽകും. പണയകാലാവധി രണ്ടുമാസമാണ്. മെയ് 31 വരെ ഈ സേവനം ലഭ്യമാകും. ഇടപാടിന് യാതൊരുവിധത്തിലുമുള്ള പ്രോസസിങ് ചാർജും ഈടാക്കുന്നതല്ല. വീടുകളിൽ കഴിയുന്നവർക്ക് ഒരു താത്കാലികാശ്വാസം എന്ന നിലയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്നു ബാങ്ക് വൈസ് ചെയർമാൻ ഷോൺ ജോർജ്ജ് അറിയിച്ചു. പണം ലഭിക്കുന്ന മുറയ്ക്ക് ഒരുരൂപപോലും അധികം അടയ്ക്കാതെ, എടുത്ത പണം മാത്രം തിരിച്ചടച്ച്, സ്വർണം വീണ്ടെടുക്കാവുന്നതാണ്. ബാങ്കിന്റെ ഹെഡ് ഓഫീസ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിലാണ്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 04822 272508, 272353 .

Related post