• December 3, 2021

വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കി ധനമന്ത്രി

 വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കി ധനമന്ത്രി

ന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് പോകാതെ ഇന്ത്യയില്‍ തന്നെ അവസരം ഒരുക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണര്‍വ്വ് നല്‍കി ധനമന്ത്രി ‘സ്റ്റഡി ഇന്‍ ഇന്ത്യ’എന്ന് പ്രഖ്യാപിച്ചു.

വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ വിദേശനിക്ഷപവും വായ്പയും സൃഷ്ടിക്കും. നിരാലംബര്‍ക്കായി ഓണ്‍ലൈന്‍ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും. വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദേശനിക്ഷേപം ഉറപ്പാക്കും. നാഷണല്‍ പൊലീസ് ഫോറന്‍സിക് സയന്‍സ് സര്‍വകലാശകള്‍ സ്ഥാപിക്കും.

വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കായി 99,300 കോടി നല്‍കും.
ടീച്ചര്‍,നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയര്‍ ടേക്കേഴ്‌സ് എന്നിവര്‍ക്ക് വിദേശത്ത് വലിയ ജോലി സാധ്യതയുണ്ട്. ഈ രംഗത്ത് പ്രൊഫഷണല്‍ പരിശീലനവും വിദ്യാഭ്യാസവും നല്‍കാന്‍ ബ്രിഡജ് കോഴ്‌സ് എന്ന പേരില്‍ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കും. വിദേശഭാഷകള്‍ പഠിക്കാനും അവസരമൊരുക്കും.

Related post