• October 16, 2021

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഈല്‍കോ ഷറ്റോരി ക്ലബ് വിടുന്നു

 കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഈല്‍കോ ഷറ്റോരി ക്ലബ് വിടുന്നു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഈല്‍കോ ഷറ്റോരി ക്ലബ് വിടുന്നു. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്നു ഷറ്റോരി. അടുത്ത സീസണില്‍ ഐലീഗ് ക്ലബായ മോഹന്‍ ബഗാന്റെ മുന്‍ പരിശീലകന്‍ കിബു വിക്കൂന ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ കരോളിസ് സ്‌കിന്‍കിസാണ് വികൂനയെ ടീമിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതെന്നാണ് വിവരം. നേരത്തെ, ജംഷഡ്പൂര്‍ എഫ്സിയും വിക്കൂനയെ ടീമില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും സ്‌കിന്‍കിസിന്റെ ഇടപെടല്‍ വിക്കൂനയെ ബ്ലാസ്റ്റേഴ്സില്‍ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ഐലീഗ് സീസണില്‍ മോഹന്‍ ബഗാനെ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് കിബു വിക്കൂന. 4 മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബഗാന്‍ ഈ സീസണില്‍ കിരീടം നേടിയത്. 48കാരനായ സ്പാനിഷ് പരിശീലകനു കീഴില്‍ ഇന്ത്യന്‍ താരങ്ങളും ഏറെ മെച്ചപ്പെട്ടിരുന്നു. വിക്കൂനക്കൊപ്പം സഹ പരിശീലകന്‍ ടൊമാസ് കോര്‍സ്, ഫിസിക്കല്‍ ട്രെയിനര്‍ എന്നിവര്‍ കൂടി ഉണ്ടാവുമെന്നാണ് സൂചന. സി. എ ഒസാസൂനയിലൂടെ പരിശീലക ജോലി തുടങ്ങിയ വിക്കൂന, വിവിധ പോളിഷ് ക്ലബ്ബുകളുടേയും പരിശീലകനായിരുന്നു.

Related post