• October 23, 2021

ഐസിഎംആര്‍ അംഗീകാരം നേടി എറണാകുളം മെഡിക്കല്‍ കോളജിലെ കൊവിഡ് സാമ്പിള്‍ പരിശോധനാ ലാബ്

 ഐസിഎംആര്‍  അംഗീകാരം നേടി എറണാകുളം മെഡിക്കല്‍ കോളജിലെ കൊവിഡ് സാമ്പിള്‍ പരിശോധനാ ലാബ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ അംഗീകാരം നേടി എറണാകുളം മെഡിക്കല്‍ കോളജിലെ കൊവിഡ് സാമ്പിള്‍ പരിശോധനാ ലാബ്. ജില്ലയില്‍ കൊവിഡ് പരിശോധന ഫലം ഇനി രണ്ടര മണിക്കൂറിനകം ലഭ്യമാകും. ദിവസേന 180 സാമ്പിളുകളാണ് ലാബില്‍ പരിശോധിക്കാന്‍ സാധിക്കുക.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ അനുമതിയോട് കൂടി മാത്രമേ വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയടക്കം പുതിയ ലാബില്‍ നടത്താന്‍ സാധിക്കുമായിരുന്നുള്ളു. ഈ അനുമതി ലഭിച്ച ലാബില്‍ ദിവസേന 180 സാമ്പിളുകള്‍ പരിശോധിക്കാവുന്നതാണ്. രണ്ട് പിസിആര്‍ ഉപകരണങ്ങളാണ് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയിട്ടുള്ളത്. നിപാ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാര്‍ക്കാണ് ലാബിന്റെ ചുമതല.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജില്ലയില്‍ നിന്നുള്ള കൊവിഡ് സാമ്പിളുകള്‍ പരിശോധിച്ചിരുന്നത്. എന്നാല്‍ ഇതിന് കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ് കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ പരിശോധന അഥവാ ആര്‍.ടി.പി.സി.ആര്‍ ലബോറട്ടറി സജ്ജമാക്കിയത്.

Related post