• October 16, 2021

സന്നദ്ധ സേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് ഇലക്ട്രോണിക് പാസ്‌

 സന്നദ്ധ സേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് ഇലക്ട്രോണിക് പാസ്‌

ലോക് ഡൗണ്‍ കാലയളവില്‍ സന്നദ്ധ സേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് ജില്ലാ കലക്ടറോ ജില്ലാ പൊലീസ് മേധാവിയോ അംഗീകരിച്ച പാസ് സംവിധാനം നിര്‍ബന്ധമാക്കി.

വിതരണം ചെയ്യുന്ന എല്ലാ പാസുകളും ഇലക്ട്രോണിക് സംവിധാനത്തിലുള്ളതായിരിക്കും. ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർക്കാണ് ഇതിന്റെ ചുമതല. ഇതിനകം  ഐടി മിഷൻ ഇലക്ട്രോണിക് പാസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഈ സംവിധാനമാണ് പുതിയ ഇലക്ട്രോണിക് പാസുകൾ നൽകുന്നതിനും സ്വീകരിക്കുക. ഇതോടെ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ നൽകിയിരുന്ന മുഴുവൻ പാസുകളും അസാധുവാകും. 

കമ്യൂണിറ്റി കിച്ചൻ, ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കുള്ള സഹായമെത്തിക്കൽ, ഭക്ഷണ വിതരണം, സംഭരണം, അനുബന്ധ ജോലികൾ തുടങ്ങി കോവിഡ് –-19മായി ബന്ധപ്പെട്ട് മറ്റ് സന്നദ്ധ സേവനങ്ങൾ ചെയ്യുന്നവർ എന്നിവർക്ക് മാത്രമേ കലക്ടർ പാസ് അനുവദിക്കുകയുള്ളൂ.



Related post