• June 23, 2021

സഹോദരീ മാപ്പ്

 സഹോദരീ മാപ്പ്

വൈക്കം മൂഹമ്മദ് ബഷീര്‍ എന്ന സാഹിത്യകാരന്‍ എഴുത്തി വച്ച വാക്കുകളാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. ‘ഒരഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യന്‍ കൊന്നൊടുക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും,എന്നിട്ട് ഒന്നടങ്കം ചാവും”

കാലങ്ങള്‍ക്കു മുന്‍പ് ബഷീര്‍ പറഞ്ഞ വാക്കുകള്‍ അരക്കിട്ടുറപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ ഇപ്പോള്‍ അരങ്ങേറുന്നത് .ഈ നാണക്കേടില്‍ ന്ിന്ന് നമുക്കെങ്ങനെ മുഖം മറയ്ക്കാനാവും.

ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം പറയുമ്പോഴും എവിടെയാണ് മനുഷ്യന് പിഴച്ചത്. ലോകത്തെ ഏറ്റവും വൃത്തികെട്ട പദം മനുഷ്യന്‍ എന്ന് പ്രവര്‍ത്തികള്‍ കൊണ്ട് വീണ്ടും വീണ്ടും നാം തെളിയിച്ചു കൊണ്ടോയിരിക്കുന്നു.

ഒരു കാട്ടാനയ്ക്ക് പറ്റിയ ദാരുണാന്ത്യത്തില്‍ സര്‍വ്വമേഖലയിലും പ്രതിഷേധം ഉയരുകയാണ്. മെയ് 27 നാണ് മലപ്പുറത്തെ വെള്ളിയാര്‍ പുഴയില്‍ ഏകദേശം 15 വയസ്സ് പ്രായം തോന്നിക്കുന്ന കാട്ടാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആനയ്ക്ക് നേരിടേണ്ടി വന്ന ദാരുണ സംഭവത്തെ കുറിച്ച് പങ്കിട്ടതിനു ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്.

വിശപ്പിന്റെ ആലസ്യത്തില്‍ നാട്ടിലേക്കിറങ്ങിയ കാട്ടാന പൈനാപ്പിളില്‍ തനിക്കൊരുക്കിയ ഈ അപകടത്തെക്കുറിച്ച് ഓര്‍ത്തു കാണില്ല.
വിശന്നു വലഞ്ഞ ആ കാട്ടാന അത് സന്തോഷത്തോടെ കഴിച്ചു. നിമിഷങ്ങള്‍ക്കകം വായില്‍ വച്ചു പടക്കം പൊട്ടി വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി. അസഹ്യമായ വേദനയോടെ ഒന്നും കഴിക്കാനാവാതെ ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞു നടന്നു.അപ്പോഴേക്കും വ്രണങ്ങളില്‍ പുഴുക്കളും , ഈച്ചകളുടെ ശല്യവും തുടങ്ങിയിരുന്നു.വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കില്‍ ഈച്ചകളില്‍ നിന്നും രക്ഷപെടാനോ ആയിരിക്കാം അടുത്തുള്ള നദിയില്‍ തുമ്പിക്കെയ്യും, വായയും താഴ്ത്തി നിന്നു.

കുങ്കിയാനകളായ സുരേന്ദ്രന്റേയും നീലകണ്ഠന്റേയും സഹായത്തില്‍ കാട്ടാനയെ പുഴയില്‍ നിന്ന് കരയ്ക്ക് കയറ്റി ചികിത്സ നല്‍കാന്‍ വനപാലകര്‍ ശ്രമവും വിഫലമായി. പുഴയില്‍ വച്ച് കാട്ടാന ചരിയുകയായിരുന്നു.ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മറ്റൊന്ന് കൂടി കണ്ടെത്തി. ആ പിടിയാന ഗര്‍ഭിണി ആയിരുന്നു. ഒന്നല്ല രണ്ട് ജീവനാണ് ഒരേ സമയം നഷ്ടമായത്. ഈ ജീവന്റെ വിലയ്ക്ക് ആര് ഉത്തരം പറയും ?
മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തിരുവനന്തപുരം പേട്ടക്ക് സമീപമുള്ള പാല്‍കുളങ്ങരയിലെ ഒരു വീടിന്റെ മതിലിനോട് ചേര്‍ന്ന്് പൂച്ചയെ തൂക്കി കൊന്ന സംഭവവും നമ്മള്‍ മറന്നു കാണില്ലല്ലോ. സാമൂഹ്യ വിരുദ്ധരുടെ കൈയ്യാല്‍ മരിച്ച ആ പൂച്ചയും ഗര്‍ഭിണിയായിരുന്നു.

നാട്ടുകാരായ ചിലര്‍ കാട്ടുപന്നിയെ കുടുക്കാനൊരുക്കിയ കെണിയില്‍ ഗര്‍ഭിണിയായ ആന കുരുങ്ങുകയായിരുന്നുവെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്.വായില്‍ സ്‌ഫോടക വസ്തു പൊട്ടത്തെറിച്ച് വായ് തകര്‍ന്നതിന്റെ അസഹനീയമായ വേദനയില്‍ പ്രാണരക്ഷാര്‍ഥം ഓടുമ്പോഴും ആന ആരെയും ഉപദ്രവിച്ചിരുന്നില്ല. ഒരു ജനവാസ മേഖലയിലും കേടുപാടുകള്‍ വരുത്തിയില്ല.

പക്ഷെ ഇതിനകത്തും ചില പിന്നാമ്പുറ കാഴ്ചകളുണ്ട് .ലക്ഷങ്ങള്‍ ലോണെടുത്ത് അര പട്ടിണിയും മുഴുപട്ടിണിയുമായ കുടുംബങ്ങളെ പോറ്റാന്‍്, രാവും പകലും മണ്ണില്‍ കഷ്ടപ്പെടുന്നവര്‍ .അവരുടെ പലനാളിലെ കഷ്ടപ്പാടുകള്‍ ആനകളും, പന്നികളും, പല വന്യമൃഗങ്ങളും നശിപ്പിക്കുമ്പോള്‍ അതില്‍നിന്നും രക്ഷനേടാന്‍ അവര്‍ പലപ്പോഴുംും പന്നിപ്പടക്കം വെച്ചും, വൈദ്യുതിക്കമ്പികള്‍് വെച്ചും രക്ഷനേടാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ ഈ ക്രൂരത കൂടിപ്പോയി എന്നതില്‍ സംശയമില്ല.

കാട്ടാന മരിച്ച സംഭവത്തെത്തില്‍് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. 1997-ല്‍ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയില്‍ സമാന രീതിയില്‍ കാട്ടാന ചരിഞ്ഞിരുന്നു .ഇത് സംഭവത്തില്‍ ദൂരൂഹത ഉണര്‍ത്തുന്നു.ഏത് തോട്ടത്തില്‍ നിന്നാണ് ആനയ്ക്ക് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കണ്ടെത്തിയാല്‍ നടപടി ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.മുഖ്യമന്ത്രിയും,കേന്ദ്രസര്‍ക്കാരും സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്.

എല്ലാം തന്റെ കാല്‍കീഴില്‍ ആണെന്ന് അഹങ്കരിച്ച മനുഷ്യന്‍ ഇതു വരെ മരുന്നു വരെ കണ്ടുപിടിക്കാത്ത ഒരു വൈറസിന് മുന്‍പില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ,ജീവനു വേണ്ടി യാചിച്ചു നില്‍ക്കുമ്പോള്‍ ,അറിയണം സഹജീവികളുടെ ജീവന്റെ വിലയും .

Related post