• October 22, 2021

പെന്‍ഷന്‍കാര്‍ക്കും ലോട്ടറി തൊഴിലാളികള്‍ക്കും 1000 രൂപ വീതം അടിയന്തിര സഹായം

 പെന്‍ഷന്‍കാര്‍ക്കും ലോട്ടറി തൊഴിലാളികള്‍ക്കും 1000 രൂപ വീതം അടിയന്തിര സഹായം

പെന്‍ഷന്‍കാര്‍ക്കും ലോട്ടറി തൊഴിലാളികള്‍ക്കും 1000 രൂപ വീതം അടിയന്തിര സഹായം അനുവദിച്ചു. സംസ്ഥാന ഭാഗ്യക്കുറി ഏജന്‌റുമാരുടേയും വില്‍പ്പനക്കാരുടെയും ക്ഷേമ നിധിയിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമാണ് സഹായം ലഭിക്കുക. ഇതിനായി നികുതി വകുപ്പ് അഞ്ചു കോടി രൂപ നീക്കിവെച്ചു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന ഭാഗ്യക്കുറിയുടെ 10 നറുക്കെടുപ്പ് മാറ്റിയിരുന്നു. 14 ഭാഗ്യക്കുറി റദ്ദാക്കി. ഇത് ഈ മേഖലയിലെ തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് സഹായം. ക്ഷേമനിധി ബോര്‍ഡ് വഴി തുക വിതരണം ചെയ്യും.

Related post