• June 20, 2021

കശ്മീരിൽ ഏറ്റുമുട്ടല്‍: 2 ഭീകരരെ സുരക്ഷാസേന വധിച്ചു

 കശ്മീരിൽ ഏറ്റുമുട്ടല്‍: 2 ഭീകരരെ സുരക്ഷാസേന വധിച്ചു

വടക്കന്‍ കശ്മീരിലെ സോപോരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഹര്‍ദ്ശിവ ഗ്രാമത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍. ഭീകരതാവളത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന ഇന്നലെ അര്‍ധരാത്രി പ്രദേശം വളയുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്. തെക്കന്‍ കശ്മീരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാസേന വന്‍തോതില്‍ ഭീകരവിരുദ്ധ നീക്കം നടത്തിയത്. ഒരു മാസത്തിനിടെ മുപ്പതിലധികം ഭീകരരെ വധിച്ചു.

അതേസമയം, ബുഡ്‌ഗാമിലെ നർബൽ പ്രദേശത്തു നിന്ന് അഞ്ച് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇമ്രാൻ റാഷിദ്, ഇഫ്ഷാൻ അഹ്മദ് ഗാനി, ഒവൈസ് അഹമ്മദ്, മൊഹ്സിൻ ഖാദിർ, ആബിദ് റതർ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. ലഷ്കറെ തയ്ബ അനുകൂല പോസ്റ്ററുകളും പിടിച്ചെടുത്തു.

Related post