• November 30, 2021

ബെന്‍ സ്റ്റോക്‌സിന്‍ ‘ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ രോഹിത് ശര്‍മ ഏകദിന താരം , ഐസിസി പുരസ്‌കാരങ്ങള്‍ ഇങ്ങനെ

 ബെന്‍ സ്റ്റോക്‌സിന്‍  ‘ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’   രോഹിത്    ശര്‍മ  ഏകദിന താരം   , ഐസിസി പുരസ്‌കാരങ്ങള്‍ ഇങ്ങനെ

പോയവര്‍ഷത്തെ പ്രകടനങ്ങള്‍ കണക്കിലെടുത്തുള്ള ഐസിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് കിരീടം നേടികൊടുക്കാന്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച ബെന്‍ സ്റ്റോക്‌സാണ് ‘ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിന് അര്‍ഹനായത്. ഐസിസിയുടെ മികച്ച കളിക്കാരനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കു അവകാശിയായ മൂന്നാമത്തെ ഇംഗ്ലണ്ട് താരമാണ് സ്റ്റോക്‌സ്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കാണ്. ടി20 ക്രിക്കറ്റിലെ മികച്ച പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിനു ലഭിച്ചപ്പോള്‍ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് നായകന്‍ വിരാട് കോലിക്കാണ്.

ടി20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ചഹറിന് ലഭിച്ചു.ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ്. 12 ടെസ്റ്റുകളില്‍ നിന്നും 59 വിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം കമ്മിന്‍സ് കൊയ്തത്.

Related post