• November 27, 2021

വര്‍ണവെറിക്കെതിരെ പ്രതിഷേധിച്ച വീണ്ടും ക്രിക്കറ്റിന്‌റെ അരങ്ങുണര്‍ന്നു

 വര്‍ണവെറിക്കെതിരെ പ്രതിഷേധിച്ച വീണ്ടും ക്രിക്കറ്റിന്‌റെ അരങ്ങുണര്‍ന്നു

മഹാമാരിയെ നേരിടുന്നതോടൊപ്പം സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ഗീയവെറിയെയും നേരിടണമെന്ന സന്ദേശം നല്‍കി കൊവിഡിനു ശേഷമുള്ള ആദ്യ ക്രിക്കറ്റ് മത്സരത്തിന് സതംപ്ടണില്‍ തുടക്കമായി. ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ടെസ്റ്റിന്റെ തുടക്കം മഴ കാരണം തടസ്സപ്പെട്ടിരുന്നു
ആദ്യ ഇന്നിങ്‌സിലെ ആദ്യ പന്ത് എറിയുന്നതിന് മുമ്പ് ഇരു ടീമിലെയും താരങ്ങള്‍ ഫീല്‍ഡില്‍ കാല്‍മുട്ടില്‍ നിന്ന് മുഷ്ടി ചുരുട്ടിയാണ് ലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ണവെറിക്കെതിരെ പ്രതിഷേധിച്ചത്.

കൂടെ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരും കൂടി. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് റോഡില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണിത്.

Related post