• December 3, 2021

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനേ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച് ലിവര്‍പൂള്‍

 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  വോള്‍വ്‌സിനേ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച് ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനേ ഒന്നിനെതിരേ രണ്ട് ഗോളിന് തോൽപ്പിച്ച് ലിവര്‍പൂള്‍. ഇപിഎല്‍ ഈ സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ 14-ാമത്തെ വിജയമാണിത്. ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച രണ്ടാമത്തെ ടീമെന്ന റെക്കോഡില്‍ ചെല്‍സിയുടെ ഒപ്പമെത്താനും ലിവര്‍പൂളിന് കഴിഞ്ഞു.

അവസാനം കളിച്ച 40 മത്സരങ്ങളില്‍ ലിവര്‍പൂള്‍ ഇതുവരെ തോറ്റിട്ടില്ല. 49 മത്സരങ്ങള്‍ തോല്‍ക്കാതെ കളിച്ച ആഴ്‌സണല്‍ ആണ് ഈ റെക്കോഡില്‍ ലിവര്‍പൂളിന് മുന്നിലുള്ളത്.റോബര്‍ട്ടൊ ഫിര്‍മിന്യോ ആയിരുന്നു ഗോള്‍സ്‌കോറര്‍. ഇതോടെ ഈ സീസണില്‍ ലിവര്‍പൂളിനെ ആരു തോല്‍പ്പിക്കും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

30 വര്‍ഷത്തെ ലീഗ് കിരീടമെന്ന ലിവര്‍പൂളിന്റെ കാത്തിരിപ്പ് ഈ സീസണോടെ അവസാനിക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു

Related post