• June 24, 2021

എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം; പത്തിടങ്ങൾ കണ്ടെയ്ൻമെന്റ് സോണില്‍

 എറണാകുളത്ത്  സ്ഥിതി അതീവ ഗുരുതരം;  പത്തിടങ്ങൾ കണ്ടെയ്ൻമെന്റ് സോണില്‍

ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 26 പേർക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ 6 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. ഉറവിടം വ്യക്തമല്ല. ഇന്നലെ രോഗം സ്ഥിരീകരിച്ച പലരും കൊച്ചി നഗരത്തിലേത് ഉള്‍പ്പടെയുള്ള ഏഴ് സ്വകാര്യ – സഹകരണ ആശുപത്രികളിലേക്കു രോഗലക്ഷണങ്ങളുമായി എത്തിയെന്നതും സ്ഥിതി ഗുരുതരമാക്കുന്നു.

സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം. പനമ്പിള്ളി നഗര്‍ ഉള്‍പ്പടെ കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകളും ആലുവ നഗരസഭ മാര്‍ക്കറ്റും കണ്ടെയ്ന്‍മെന്റ് സോണായി. ഇതടക്കം ജില്ലയിലെ പത്തിടങ്ങളാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായത്. സ്ഥിതി ഗുരുതരമായതോടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങി.

Related post