• October 22, 2021

കൊവിഡ് 19: സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ വിദഗ്ധരെ കണ്ടെത്താന്‍ ഉത്തരവ്

 കൊവിഡ് 19: സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ വിദഗ്ധരെ കണ്ടെത്താന്‍ ഉത്തരവ്

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ വിദഗ്ധരെ കണ്ടെത്താന്‍ ഉത്തരവ്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം എറണാകുളം ജില്ല കളക്ടര്‍ സുഹാസ് ആണ് ഉത്തരവിറക്കിയത്. മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരെ കണ്ടെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. കമ്മീഷണര്‍ക്കും, റൂറല്‍ എസ്പിക്കും, അസി. കളക്ടര്‍മാര്‍ക്കും ഉത്തരവ് അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൃത്യമായ പരിശോധനകള്‍ നടത്താനും രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും കൂടുതല്‍ ജീവനക്കാരെ വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വിദര്ധരെ കണ്ടെത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി കെകെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആശുപത്രി സേവനത്തിന് സന്നദ്ധത അറിയിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ലോകമൊട്ടാകെ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്ന ഈ സമയത്ത് സഹജീവികളെ സേവിക്കാന്‍ തയാറായി മുന്നോട്ടുവന്ന ഇവരെ നിറഞ്ഞ കയ്യടിയോടെയാണ് ജനം ഏറ്റെടുത്തത്.

Related post