• May 14, 2021

എലഗന്‌റ് ലുക്കില്‍ എസ്തര്‍ അനില്‍

 എലഗന്‌റ് ലുക്കില്‍ എസ്തര്‍ അനില്‍

പുത്തന്‍ മേയ്ക്ക്ഓവറില്‍ നടി എസ്തര്‍ അനില്‍. സിപിള്‍ ആന്‍ഡ് എലഗന്‌റ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്ന്ത്. മഞ്ഞ സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന എസ്‌തെറിന്റെ ഒരുപിടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരിക്കുന്നത്. മാമ്പഴക്കാലം കഴിഞ്ഞു എന്നും ഞാന്‍ ഫ്രൂട്ടിയെപ്പോലെയില്ലേ എന്നൊക്കെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചോദിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് എസ്‌തേറിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഷെയ്ന്‍ നിഗത്തെ നായകനാക്കി ഷാജി എന്‍. കരുണ്‍ ഒരുക്കിയ ഓള് എന്ന സിനിമയില്‍ എസ്‌തെര്‍ നായികയായി എത്തിയിരുന്നു.

തമിഴിലും നായികയാകാന്‍ ഒരുങ്ങുകയാണ് നടി. മിന്‍മിനി എന്നാണ് സിനിമയുടെ പേര്. ജോഹര്‍ എന്നൊരു തെലുങ്ക് ചിത്രത്തിലും നായികാവേഷത്തിലാണ് എസ്‌തെര്‍ അഭിനയിക്കുന്നത്.

മഞ്ജു വാരിയരും കാളിദാസും ഒന്നിക്കുന്ന സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ആണ് നടിയുടെ പുതിയ പ്രോജ്ക്ട്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാകും എസ്‌തെര്‍ എത്തുക.

Related post