• December 3, 2021

എല്ലാം ഫോണുകള്‍ക്കും ഒരേ ചാര്‍ജര്‍ , യൂറോപ്യന്‍ യൂണിയന്റെ പുതിയ നീക്കം

 എല്ലാം ഫോണുകള്‍ക്കും ഒരേ ചാര്‍ജര്‍ , യൂറോപ്യന്‍ യൂണിയന്റെ പുതിയ നീക്കം


എല്ലാതരം മൊബൈലുകള്‍ക്കും ഒരേ രീതിയിലുള്ള ചാര്‍ജറുകള്‍ ഏര്‍പ്പെടുത്താനുള്ള ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇ.യു മേഖലയില്‍ വില്‍ക്കപ്പെടുന്ന മൊബൈലുകള്‍ക്കും ടാബ്ലറ്റ്, ഡിജിറ്റല്‍ ക്യാമറ, ഇ-റീഡര്‍ തുടങ്ങിയ പോര്‍ട്ടബിള്‍ ഡിവൈസുകള്‍ക്കും ഒരേതരം ചാര്‍ജറായിരിക്കണം എന്ന് നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ചര്‍ച്ച ചെയ്തു.

പലതരം ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതുതന്നെയാണ് യൂണിയന്‍ നടത്തുന്ന നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനുപുറമെ ഇലക്ട്രോണിക് വയറുകളുടെ ഉപയോഗം കുറച്ച് പരിസ്ഥിതിയെ രക്ഷിക്കാം എന്നുകൂടിയുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ മാത്രം പ്രതിവര്‍ഷം 51,000 മെട്രിക് ടണ്‍ ചാര്‍ജര്‍ വേസ്റ്റുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. ഒരേ ചാര്‍ജറാവുമ്പോള്‍ ഉപയോക്താവിന്റെ ചെലവ് കുറയുമെന്നും ഡിവൈസുകള്‍ പ്രത്യേക ചാര്‍ജര്‍ ഇല്ലാതെതന്നെ വില്‍ക്കാനാകുമെന്നും അധികൃതര്‍ പറയുന്നു.

Related post