• October 23, 2021

കൊറോണ; യൂറോകപ്പും കോപ്പ അമേരിക്കയും ഒരു വര്‍ഷത്തേക്ക് നീട്ടിവച്ചു

 കൊറോണ; യൂറോകപ്പും കോപ്പ അമേരിക്കയും ഒരു വര്‍ഷത്തേക്ക് നീട്ടിവച്ചു

ഈ വര്‍ഷത്തെ യൂറോകപ്പും കോപ്പ അമേരിക്കയും ഒരു വര്‍ഷത്തേക്ക് നീട്ടിവച്ചു.യുവേഫ സംഘടിപ്പിച്ച അടിയന്തര വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം നോര്‍വെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധിയാണ് യൂറോകപ്പ് മാറ്റിവച്ച വിവരം അറിയിച്ചത്.


യൂറോകപ്പിന്റെ 60ാം വാര്‍ഷികം പ്രമാണിച്ചാണ് ഇക്കുറി 12 നഗരങ്ങളിലായി ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചത്. യുവേഫയുമായുള്ള യോഗത്തിനു ശേഷം ട്വിറ്ററിലൂടെയാണ് നോര്‍വെ തീരുമാനം പരസ്യമാക്കിയത്.

ഈ വര്‍ഷം നടക്കേണ്ട ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്കയും ഒരു വര്‍ഷത്തേക്കു നീട്ടിവച്ചു. ഇത്തവണ അര്‍ജന്റീനയിലും കൊളംബിയയിലുമായി ജൂണ്‍ 12 മുതലാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. 1983നു ശേഷം ആദ്യമായാണ് രണ്ടു രാജ്യങ്ങള്‍ സംയുക്തമായി കോപ്പ അമേരിക്കയ്ക്ക് ആതിഥ്യം വഹിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 10 വരെയാകും ടൂര്‍ണമെന്റ് നടത്തുക.

Related post