• October 23, 2021

ചൈനയില്‍ നിര്‍മിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ നിരസിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

 ചൈനയില്‍ നിര്‍മിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ നിരസിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

ചൈനയില്‍ നിര്‍മിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ നിരസിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. ഗുണനിലവാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ചൈനയില്‍ നിര്‍മിച്ച ഉപകരണങ്ങള്‍ നിരസിക്കുന്നത്. സ്പെയിന്‍, തുര്‍ക്കി, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെതാണ് ഇത്തരത്തിലുള്ള തീരുമാനം. കൊവിഡ് ടെസ്റ്റ് കിറ്റും മെഡിക്കല്‍ കിറ്റും അടക്കമുള്ള ഉപകരണങ്ങള്‍ നിരസിച്ചു.

ചൈനീസ് കമ്പനി നിര്‍മിച്ച കൊറോണ ടെസ്റ്റിംഗ് കിറ്റിന് ഗുണനിലവാരമില്ലെന്ന് സ്പെയിന്‍ സര്‍ക്കാര്‍ പറഞ്ഞു. കൃത്യമായ പരിശോധനാ ഫലം ഈ ടെസ്റ്റിംഗ് കിറ്റുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. കൂടാതെ ഡച്ച് ആരോഗ്യ മന്ത്രാലയം വിതരണം ചെയ്ത ആറ് ലക്ഷം പ്രതിരോധ മാസ്‌ക്കുകള്‍ തിരിച്ചെടുത്തു. അവ നിര്‍മിച്ചതും ചൈനയിലായിരുന്നു. ഈ മാസം 21ന് എത്തിയ മാസ്‌ക്കുകള്‍ അപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ അവയില്‍ ഉപയോഗിച്ചിരുന്ന വലകള്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നും മുഖത്തിന് യോജിക്കുന്നതല്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ മെഡിക്കല്‍ ഉപകരണങ്ങളെല്ലാം തന്നെ ചൈനീസ് മെഡിക്കല്‍ അതോറിറ്റിയുടെ ഔദ്യോഗിക ലൈസന്‍സ് ഇല്ലാത്ത ഷെന്‍ഷന്‍ ബയോക്സി ബയോടെക്നോളജിയുടെതാണെന്നാണ് ചൈനയിലെ സ്പാനിഷ് എംബസിയുടെ സ്ഥിരീകരണം.

Related post