• October 22, 2021

മുന്‍ എം.എല്‍.എ.യും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ജെ. ജോര്‍ജ് അന്തരിച്ചു

 മുന്‍ എം.എല്‍.എ.യും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ജെ. ജോര്‍ജ് അന്തരിച്ചു

മുന്‍ എം.എല്‍.എ.യും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ജെ. ജോര്‍ജ് (85) അന്തരിച്ചു. ചിറ്റിലപ്പിള്ളി കുഞ്ഞാപ്പുവീട്ടില്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. 1977-ല്‍ തൃശ്ശൂര്‍, 1987, 1991 വര്‍ഷങ്ങളില്‍ ചാലക്കുടി നിയോജകമണ്ഡലങ്ങളില്‍നിന്നാണ് എം.എല്‍.എ. ആയത്. 1955-ല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പം നിന്നു. 1977-ല്‍ സംഘടനാ കോണ്‍ഗ്രസും ജനസംഘവും ചേര്‍ന്ന് രൂപവത്കരിച്ച ജനതാപാര്‍ട്ടിയുടെ പ്രതിനിധിയായി തൃശ്ശൂരിലായിരുന്നു ആദ്യജയം. ജനതാ പ്രതിനിധിയായി പിന്നീട് ചാലക്കുടിയിലും വിജയിച്ചു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയം തീര്‍ത്തും അവസാനിപ്പിച്ചു. പിന്നീടുള്ള ജീവിതം പുസ്തകവായനയ്ക്കായി മാറ്റിവെയ്ക്കുകയായിരുന്നു. 1934 ഡിസംബര്‍ ഒന്നിന് തൃശ്ശൂരിലാണ് ജനനം. പിതാവ്: ജോസഫ്. അമ്മ: താണ്ടു. സഹോദരങ്ങള്‍: കെ.ജെ. കൊച്ചപ്പന്‍, കെ.ജെ. റോസി, പരേതരായ കെ.ജെ. ജോസഫ്, കെ.ജെ. മേരി. ശവസംസ്‌കാരം ശനിയാഴ്ച അഞ്ചിന് തൃശ്ശൂര്‍ ലൂര്‍ദ്പള്ളി സെമിത്തേരിയില്‍.

Related post