• June 15, 2021

സാങ്കേതിക സര്‍വകലാശാല ജൂലൈയില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

 സാങ്കേതിക സര്‍വകലാശാല ജൂലൈയില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

സാങ്കേതിക സര്‍വകലാശാല ജൂലൈ ഒന്നു മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. സാങ്കേതിക സര്‍വകലാശാല പരീക്ഷാസമിതി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും സമ്പര്‍ക്ക രോഗബാധ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് യോഗം വിലയിരുത്തി. പുതുക്കിയ തീയതി അക്കാദമിക് കമ്മിറ്റി പിന്നീട് തീരുമാനിക്കും.

Related post