• October 22, 2021

പരീക്ഷകള്‍ എന്തായാലും നടത്തും വിദ്യാഭ്യാസ മന്ത്രി

 പരീക്ഷകള്‍ എന്തായാലും നടത്തും വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഫോണില്‍ വിളിച്ച് ആത്മവിശ്വാസം പകരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകള്‍ നിയന്ത്രണങ്ങള്‍ നീക്കിയാലുടന്‍ നടത്തും. കേവിഡ് പ്രതിരോധത്തില്‍ വിജയിച്ചു എന്ന ഘട്ടമെത്തിലാകുമിത്. ജൂണ്‍ ഒന്നിന് സ്‌ക്കൂള്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

ഓണ്‍ലൈനില്‍ പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. അതല്ല സാമ്പ്രദായിക തലത്തില്‍ പരീക്ഷ നടത്തണമെങ്കില്‍ അതിന് പരമാവധി ആളുകളെ കുറച്ച പല സമയങ്ങളിലായും ദിവസങ്ങളിലായും നടത്തുന്നതടക്കം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Related post