• July 31, 2021

നിര്‍ഭയ കേസ് : വധശിക്ഷ 22 ന് നടപ്പാക്കുന്നതിൽ അവ്യക്തതയെന്ന് ഡൽഹി സര്‍ക്കാര്‍

 നിര്‍ഭയ കേസ് : വധശിക്ഷ  22 ന് നടപ്പാക്കുന്നതിൽ അവ്യക്തതയെന്ന് ഡൽഹി സര്‍ക്കാര്‍

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുന്ന കാര്യത്തിൽ അവ്യക്തത.

മരണവാറണ്ടിനെതിരെ കേസിലെ പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒപ്പം പ്രതി രാഷ്ട്ര പതിക്ക് ദയാഹര്‍ജിയും നൽകി. ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് കുമാര്‍, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരെ അടുത്ത ബുധനാഴ്ച തൂക്കിലേറ്റാന്‍ ഡല്‍ഹി പാട്യാല ഹൗസ് കോളനി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയെങ്കിലും സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രതികളിലൊരാളായ മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കി. ഇതില്‍ തീരുമാനം വന്നതിന് ശേഷം പ്രതികള്‍ക്ക് 14 ദിവസത്തെ നോട്ടീസ് നല്‍കിയ ശേഷം മാത്രമെ ശിക്ഷ നടപ്പാക്കാനാകൂ എന്നാണ് ചട്ടം. ഇതേ തുടര്‍ന്നാണ് മുന്‍ നിശ്ചയിച്ച പ്രകാരം 22ന് വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത് .

Related post