• October 21, 2021

കൊറോണ വ്യാപനം തടയാന്‍ അതീവ ജാഗ്രത

 കൊറോണ വ്യാപനം തടയാന്‍ അതീവ ജാഗ്രത

കോവിഡ് 19 മുന്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അതിവേഗം ഉയരുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്ന ശേഷമാണ് വൈറസ് പടരുന്നതില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. അതിനാല്‍ വരും ദിനങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. മൂന്നാംഘട്ടത്തിലേക്ക് കടന്നാല്‍ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടും. വൈറസ് വ്യാപനം പരമാവധി ചെറുത്തും രോഗികളെയും അവരുമായി ഇടപഴുകിയവരേയും സമയബന്ധിതമായി കണ്ടെത്തിയും ഏതു സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാകുമിത്.

നിലവില്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലയിലെ പ്രധാന ആശുപത്രികളിലുമാണ് ഐസോലേഷന്‍ വാര്‍ഡുള്ളത്. ഇനി താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. സ്വകാര്യ കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയിലടക്കം ഐസോലേഷന്‍ കേന്ദ്രമൊരുക്കും. അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണ നേതൃത്വത്തെ ചുമതലപ്പെടുത്തി. പ്രധാന സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കൂടുതല്‍ വെന്‌റിലേറ്റര്‍, അത്യാഹിത പരിചരണ സൗകര്യം ഒരുക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വയോജനങ്ങളുടെ സംരക്ഷണം ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ഉറപ്പാക്കും. വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ ബോധവത്കരണം ശക്തമാക്കും. അവധിക്കാലം കണക്കിലെടുത്ത് സമ്പര്‍ക്ക വിലക്ക് ഉള്‍പ്പെടെയുള്ളവ പാലിക്കേണ്ടതിന്‌റെ ആവശ്യകത ബോധ്യപ്പെടുത്തും. രോഗബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കി കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയും.

Related post