• May 14, 2021

EZVIZ C3W :ആദ്യ കളർ നൈറ്റ് വിഷൻ വൈ-ഫൈ ക്യാമറ

 EZVIZ C3W :ആദ്യ കളർ നൈറ്റ് വിഷൻ വൈ-ഫൈ ക്യാമറ

കളർ നൈറ്റ് വിഷൻ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ EZVIZ C3W കളർ നൈറ്റ് വിഷൻ വൈ-ഫൈ ക്യാമറ EZVIZ അവതരിപ്പിച്ചു.

ഉപയോക്താക്കൾക്ക് അവരുടെ വീടിനും , ബിസിനസും കൂടുതൽ സുരക്ഷ ഉറപ്പു വരുത്താൻ ഈ ക്യാമറ വഴി സാധിക്കും. ഈ പുതിയ EZVIZ കളർ നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ച് ഇരുട്ടിൽ വർണ്ണ ചിത്രങ്ങൾ ഒപ്പിയെടുക്കും.EZVIZ- ന്റെ വിപണിയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണിത്.

ഉദാഹരണത്തിന്, “ഹലോ! നിങ്ങൾക്ക് സ്വാഗതം ”അല്ലെങ്കിൽ“ തൊടരുത് ”തുടങ്ങിയവ. ക്യാമറയ്ക്ക് 2 സ്‌പോട്ട്‌ലൈറ്റുകളും ഉണ്ട്. ഉപയോക്താവിന് ക്യാമറയുടെ ബ്രെെറ്റ്നസ് ക്രമീകരിക്കാനും കഴിയും.

ഇതിൽ ഉപയോഗിക്കുന്ന ക്യാമറ ഐപി 67 സർട്ടിഫിക്കേഷനുള്ളതാണ് . ഡസ്റ്റ് പ്രൂഫ്, വാട്ടർപ്രൂഫ്, ഫീച്ചർ ക്യാമറയ്ക്കുണ്ട്. ക്യാമറയ്ക്ക് ഇൻബിൽറ്റ് മൈക്രോഫോണും സ്പീക്കർ സംവിധാനവുമുണ്ട്. ഇതുപയോഗിച്ച് ഒരു ഉപയോക്താവിന് മൊബൈൽ വഴി കുടുംബവുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്താൻ സാധിക്കും . ക്യാമറയ്‌ക്കൊപ്പം, ഉപയോക്താവിന് സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനോ ,പിന്തിരിപ്പിക്കുന്നതിനോ സഹായിക്കുന്ന മൂന്ന്, 10 സെക്കൻഡ് വീതമുള്ള ഓഡിയോ സന്ദേശങ്ങൾ കൂടി നൽകാനാവും.

അനുവാദമില്ലാതെ വീട് , ബിസിനസ്സ് പരിസരത്ത് കടക്കുന്നവരെ പ്രതിരോധിക്കാൻ ഇൻബിൽറ്റ് സൈറനും അലാറവും ഉള്ള സജീവ പ്രതിരോധ സംവിധാനവും ക്യാമറയിലുണ്ട്. അപരിചിതരെ കാണുമ്പോൾ ക്യാമറ ഉച്ചത്തിലുള്ള സൈറണും രണ്ട് സ്‌പോട്ട്‌ലൈറ്റുകളും സജ്ജമാക്കും.

കളർ നൈറ്റ് വിഷൻ ക്യാമറയിലൂടെ വ്യക്തിയുടെ മുഖം, വസ്ത്രങ്ങളുടെ നിറം എന്നിവ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നതിനാൽ മോഷ്ടാക്കളെയും ,കുറ്റവാളികളെയും പെട്ടന്ന് കണ്ടു പിടിക്കാൻ സാധിക്കും . 256 ജിബി വരെ സ്റ്റോറേജ് സ്ലോട്ട് ക്യാമറയ്ക്കുണ്ട് . Google അസിസ്റ്റന്റ്, ആമസോൺ അലക്സ (വെർച്വൽ വോയ്‌സ് അസിസ്റ്റന്റ്) എന്നിവയുമായി ഇത് പരിധിയില്ലാതെ പ്രവർത്തിക്കുന്നു.

Related post