• October 16, 2021

മുംബൈയില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി;ലംഘിച്ചാല്‍ പിടി വീഴും

 മുംബൈയില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കി;ലംഘിച്ചാല്‍ പിടി വീഴും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ മുഖാവരണം നിര്‍ബന്ധമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് വന്നത്. പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്ന് മുംബൈ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. രണ്ട് കോടിയിലധികം ജനസംഖ്യയുള്ള മുംബൈയിലും സമീപപ്രദേശങ്ങളിലും 782 പോസിറ്റീവ് കേസുകളും 50 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

തെരുവുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍ മുതലായ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയും മുഖാവരണം ധരിക്കണമെന്നാണ് ഉത്തരവ്. വീട്ടില്‍ തന്നെ നിര്‍മ്മിച്ച മാസ്‌കും അനുവദിക്കും.നിയമം ലംഘിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) സെക്ഷന്‍ 188 പ്രകാരം ശിക്ഷ ലഭിക്കും.

Related post