• October 16, 2021

കൊറോണ അതിജീവനം; ജീവനക്കാരുടെ പണലഭ്യത ഉറപ്പുവരുത്താന്‍ ബോണസുമായി ഫേസ്ബുക്ക്

 കൊറോണ അതിജീവനം; ജീവനക്കാരുടെ പണലഭ്യത ഉറപ്പുവരുത്താന്‍ ബോണസുമായി ഫേസ്ബുക്ക്

ലോകം നോവല്‍ കൊറോണ വൈറസിന്‌റെ പിടിയിലമരുകയാണ്. ജനജീവിതം സ്തംഭിച്ചുകൊണ്ടിരിക്കുന്നു. കൊറോണക്കാലത്ത് ജീവനക്കാരെ സഹായിക്കാനായി ഫേസ്ബുക്ക് 75,000 രൂപ(1000 ഡോളര്‍)വീതം നല്‍കുന്നു. ജീവനക്കാരില്‍ പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 45,000 ജീവനക്കാര്‍ക്ക് പണം ലഭിക്കും.

എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 16 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ ജീവനക്കാര്‍ക്കും ബോണസ് അനുവദിക്കുന്നത്.

Related post