• June 23, 2021

ഫെയ്‌സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കാന്‍ സാധ്യത

 ഫെയ്‌സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കാന്‍ സാധ്യത

നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്‌സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കാന്‍ സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയാ പരസ്യങ്ങളിലൂടെ വിദേശ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇത്തവണ ആരുടേയും ഭാഗത്ത് നിന്നും അത്തരം ഒരു ഇടപടലുണ്ടാകാതിരിക്കാനും പക്ഷപാതിത്വം കാണിച്ചുവെന്ന പരാതി ഉയരാതിരിക്കാനും രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കാനുള്ള ആലോചനകള്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Related post