• December 3, 2021

ഫാഫ് ഡുപ്ലെസി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു

 ഫാഫ് ഡുപ്ലെസി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. ജൂലായില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കുമെന്നാണ് അദ്ദേഹം സൂചന നല്‍കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലാം ടെസ്റ്റ് സ്വന്തം മണ്ണിലെ അവസാന മത്സരമായിരിക്കുമെന്നും താരം പ്രഖ്യാപിച്ചു. സമീപകാലത്തായി തുടരുന്ന മോശം ഫോമാണ് ഡുപ്ലെസിയെ വിരമിക്കല്‍ തീരുമാനത്തിലേക്കെത്തിച്ചത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചുവെങ്കിലും അടുത്ത രണ്ട് രണ്ട് മത്സരങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. പരമ്പരയില്‍ ഡുപ്ലെസിക്കും തിളങ്ങാനായില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് താരത്തെ പുറത്താക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്കിനെ നായകനായി നിയമിച്ചിരുന്നു.

Related post