• October 28, 2021

മാസ്മരിക സംഗീതവുമായി ട്രാന്‍സിലെ ആദ്യ ഗാനം എത്തി

 മാസ്മരിക സംഗീതവുമായി ട്രാന്‍സിലെ ആദ്യ ഗാനം എത്തി

ഫഹദ് ഫാസില്‍- നസ്രിയ താരജോഡികള്‍ ഒന്നിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലെ ആദ്യഗാനം പുറത്ത്. വിവാഹശേഷം ഫഹദും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതിനു പുറമേ ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് വരുന്നത്.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി. ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ തരത്തിലാണ് ഏറ്റെടുത്തത്. ഇപ്പോള്‍ ആദ്യഗാനവും. ചുണ്ടില്‍ എരിയുന്ന പുകച്ചുരുളും മാസ്മരിക ഭാവവുമായാണ് ഗാനത്തിന്‍ നസ്രിയയെ കാണാനാകുക. മലയാളംഹിന്ദി ഭാഷയിലുള്ള വരികളാണ് ഗാനത്തിലുള്ളത്. ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങളും. എന്തായാലും പാട്ട് കേട്ടവര്‍ ഒടുക്കം ട്രാന്‍സിലെത്തും.

ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും.

ഫെബ്രുവരി 14ന് തിയേറ്ററില്‍ എത്തുന്ന ട്രാന്‍സിന്റെ ടൈറ്റില്‍ ട്രാക്ക് ഒരുക്കുന്നത് വിനായകനാണ്. കമ്മട്ടിപ്പാടത്തിലെ പുഴുപുലികള്‍.. എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകന്‍ സംഗീതം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. പ്രമുഖ സംഗീത സംവിധായകനായ റെക്സ് വിജയന്‌റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍ സംഗീതസംവിധായകനായി ട്രാന്‍സില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രത്തില്‍ അഞ്ച് ഗാനങ്ങളാണ്.വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിക്കുന്നു. ജാക്‌സണ്‍ വിജയനൊപ്പം സുഷിന്‍ശ്യാമും പശ്ചാത്തല സംഗീതം ഒരുക്കുന്നുണ്ട്.

Related post