• August 2, 2021

മാലികിനായി 20 കിലോ ഭാരം കുറച്ച് ഫഹദ്; രൂപ മാറ്റം കണ്ട് വിസ്മയിച്ച് സിനിമ ലോകം

 മാലികിനായി 20 കിലോ ഭാരം കുറച്ച് ഫഹദ്; രൂപ മാറ്റം കണ്ട് വിസ്മയിച്ച് സിനിമ ലോകം

കഥാപാത്രത്തിനു വേണ്ടി എന്ത് മാറ്റവും സ്വീകരിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. കഥാപാത്രമായി ജീവിച്ച് ആരാധകരെ വിസ്മയിപ്പിക്കുന്ന നടന്‍. ഫഹദ് തന്‌റെ പുതിയ ചിത്രമായ മാലികിനു വേണ്ടി നടത്തിയ മേക്ക് ഓവര്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.


20 കിലോ ഭാരമാണ് ഫഹദ് ചിത്രത്തിനു വേണ്ടി കുറച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാലിക്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി കഴിഞ്ഞു.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരാണനും ഫഹദും ഒന്നിക്കുന്ന ചിത്രത്തിന് 25 കോടിയാണ് ബജറ്റ്. വിഷുവിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രഫര്‍ ലീ വിറ്റാക്കര്‍ ആണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലി, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്കു ശേഷം ലീ വിറ്റാക്കര്‍ ആക്ഷന്‍ നിര്‍വഹിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമാകും മാലിക്.

Related post