• July 31, 2021

ആകാംഷ നിറച്ച് ട്രാന്‍സിന്‌റ പുതിയ പോസ്റ്റര്‍

 ആകാംഷ നിറച്ച് ട്രാന്‍സിന്‌റ പുതിയ പോസ്റ്റര്‍

ഫഹദ് ഫാസിലിന്റെ റിലീസിങ്ങിനൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ട്രാന്‌സിന്‌റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. ഫെബ്രുവരി 14 ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്‌റെ സംവിധായകന്‍ അന്‍വര്‍ റഷീദാണ്.

ഫഹദ് ഫാസിലിനൊപ്പം ചിത്രത്തിലെ സഹതാരങ്ങളെയും ഉള്‍പ്പെടുത്തിയാണ് പുതിയ പോസ്റ്റര്‍. സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, ജിനു ജോസഫ് തുടങ്ങിയവരും പോസ്റ്ററിലുണ്ട്. ചിത്രത്തില്‍ ഫഹദിനൊപ്പം നസ്രിയയും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഇതിനു മുമ്പ് പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളും ജനശ്രദ്ധ നേടിയിരുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ചിത്രങ്ങളായിരുന്നു ഇതിനു മുമ്പ് നിര്‍മിച്ച ചിത്രങ്ങള്‍.

Related post