• June 19, 2021

ഫെയര്‍ ആന്റ് ലവ്‌ലിയിൽ ഇനി ‘ഫെയർ’ ഇല്ല

 ഫെയര്‍ ആന്റ് ലവ്‌ലിയിൽ ഇനി ‘ഫെയർ’ ഇല്ല

ഫെയര്‍ ആന്റ് ലവ്‌ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയര്‍ എടുത്തുകളയാനൊരുങ്ങി യൂണിലിവര്‍ കമ്പനി. തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.

യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ ‘ഫെയര്‍’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ.

Related post