• May 15, 2021

കര്‍ഷക സൗഹൃദ ബജറ്റ്‌ ; തരിശുഭൂമിയില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

 കര്‍ഷക സൗഹൃദ ബജറ്റ്‌ ; തരിശുഭൂമിയില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും

ര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ് തീരുമാനമങ്ങളെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രത്യേക കരുതല്‍. കൃഷിക്കാര്‍ക്കു വായ്പ നല്‍കുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 16 ഇന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് അതിവേഗം ഉല്‍പന്നങ്ങള്‍ അയയ്ക്കുന്നതിനായി കിസാന്‍ റെയില്‍ പദ്ധതി ആരംഭിക്കും

20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉഥാന്‍ മഹാഭിയാന്‍(പിഎം കുസും) പ്രവര്‍ത്തനം വിപുലമാക്കുമെന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. തരിശുഭൂമിയില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. 2020 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു

Related post