• November 30, 2021

വിന്‍ ഡീസലിന്‌റെ എഫ് 9: ദി ഫാസ്റ്റ് സാഗ ട്രെയിലര്‍ എത്തി

 വിന്‍ ഡീസലിന്‌റെ എഫ് 9: ദി ഫാസ്റ്റ് സാഗ ട്രെയിലര്‍ എത്തി

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഒന്‍പതാമത്തെ ചിത്രം എഫ് 9: ദ് ഫാസ്റ്റ് സാഗ ട്രെയിലര്‍ എത്തി. കുടുംബവുമൊത്ത് കഴിയുന്ന ഡൊമിനിക്ക് ടൊറെറ്റോയെ ടീസറില്‍ കാണാം. ലെറ്റിയുടെയും ടൊറെറ്റോയുടെയും കുഞ്ഞിന് തന്റെ സന്തതസഹചാരിയായ ബ്രയാന്റെ (പോള്‍ വാക്കര്‍) പേരാണ് നല്‍കിയിരിക്കുന്നത്.

ടൊറെറ്റോയുടെ സഹോദരന്‍ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം. 2017ല്‍ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വല്‍ ആയാകും ഈ ചിത്രം റിലീസിനെത്തുക. ഡെക്കാര്‍ഡ് ഷോയാല്‍ കൊല്ലപ്പെടുന്ന ഹാന്‍ ലു തിരിച്ചെത്തുന്നതാണ് ട്രെയിലറിലെ സര്‍പ്രൈസ്. വിന്‍ ഡീസല്‍, മിഷെല്ലെ, ജോര്‍ദാന, ടൈറെസ്, നതാലി, ജോണ്‍ സീന, ചാര്‍ലൈസ് തെറോണ്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം മെയ് 22ന് തിയറ്ററുകളിലെത്തും

Related post