• July 31, 2021

ജയസൂര്യയുടെ ചിത്രം വരച്ച് മകള്‍ വേദ

 ജയസൂര്യയുടെ ചിത്രം വരച്ച് മകള്‍ വേദ

സിനിമയില്‍ വിത്യസ്തമായി പരീക്ഷണങ്ങള്‍ നടത്തുന്ന് നടനാണ് ജയസൂര്യ. കഠിന പ്രയത്‌നത്തിലൂടെ സിനിമയില്‍ തന്റോതായ ഇടം താരം കണ്ടെത്തിയത്. സിനിമയില്‍ ഓരോ ഘട്ടം കഴിയുന്തോറും ശക്തമായ കഥാപാത്രവുമായിട്ടാണ് ജയസൂര്യ എത്താറുള്ളത്. സിനിമയ്‌ക്കൊപ്പം തന്നെ കുടുംബത്തിനും തുല്യ പ്രാധാന്യം താരം നല്‍കാറുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കും എല്ലാവിധ പിന്തുണ നല്‍കി താരം കൂടെയുണ്ടാകാറുണ്ട്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ജയസൂര്യയുടെ മകള്‍ വേദ വരച്ച ചിത്രമാണ്. നടന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.


അച്ഛന്റെ ചിത്രം തന്നെയാണ് മകള്‍ വരച്ചിരിക്കുന്നത്. ഇതാണോടി ഞാന്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം വേദയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട് . മികച്ച പ്രതികരണമാണ് ജയസൂര്യയുടെ മകളുടെ ചിത്രത്തിന് ലഭിക്കുന്നത്. ഈ പ്രായത്തില്‍ ഇത്രയും വരച്ചത് വലിയ കാര്യമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കൂടാതെ ജയസൂര്യയ്ക്കും അഭിനന്ദനം നേരുന്നുണ്ട്.


ജയസൂര്യയുടെ മകന്‍ അദ്വൈത് വെള്ളിത്തിരയില്‍ ചുവട് വെച്ചിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് താരപുത്രന്റെ അരങ്ങേറ്റം . പിന്നീട് സു.. സു… സുധി വാത്മീകം, ക്യാപ്റ്റന്‍, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങളിലും അദ്വൈത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കുട്ടിക്കാലം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Related post