• November 27, 2021

പ്രശസ്‌ത സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു

 പ്രശസ്‌ത  സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു

പ്രശസ്‌ത  സംവിധായകൻ ബസു ചാറ്റർജി(90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

രജനിഗന്ധ, ബാതൂൻ ബാതൂൻ മേൻ, ഏക്​ രുക ഹുവ ഫൈസ്​ല, ചിറ്റ്​ ചോർ തുടങ്ങി നിരവധി ചിത്രങ്ങൾ ബസു ചാറ്റർജിയുടെതായുണ്ട്‌.  70കളിൽ റിയലിസ്​റ്റിക്​ ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു ബസു ചാറ്റർജി.

ഹിന്ദിയിലും ബംഗാളിയിലുമാണ് ബസു ചാറ്റർജി സിനിമകളെടുത്തിരുന്നത്. ചലച്ചിത്രകാരനും ഇന്ത്യൻ ഫിലിം ആൻഡ്​ ടി.വി ഡയറക്​ടേഴ്​സ്​ അസോസിയേഷൻ അധ്യക്ഷനുമായ അശോക്​ പണ്ഡിറ്റാണ്​​ ട്വിറ്റിലൂടെ മരണവിവരം പുറത്തുവിട്ടത്​.

Related post