• June 23, 2021

വെള്ളക്കരം കൂട്ടാന്‍ ധനവകുപ്പിന്‌റെ ശുപാര്‍ശ

 വെള്ളക്കരം കൂട്ടാന്‍ ധനവകുപ്പിന്‌റെ ശുപാര്‍ശ

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ ധനവകുപ്പ് ശുപാര്‍ശ നല്‍കി. 20 ശതമാനം നിരക്ക് വര്‍ധനവിനാണ് ധനകാര്യ വകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ വര്‍ഷവും നിരക്കില്‍ വര്‍ധനവ് വേണമെന്ന മറ്റൊരാവശ്യവും ഉന്നയിച്ചിട്ടുണ്ട്. അഞ്ച് ശതമാനം വര്‍ധനവ് വര്‍ഷം തോറും വേണമെന്നാണ് ആവശ്യം. നിലവില്‍ 1000 ലിററര്‍ വെള്ളത്തിന് നാല് രൂപയാണ് വാട്ടര്‍ അതോററ്റി ഈടാക്കുന്നത്. 20 കോടിയിലധികം രൂപയാണ് ജലവിതരണ വകുപ്പിന് പ്രതിമാസ നഷ്ടം. വാട്ടര്‍ അതോറിറ്റിക്കുള്ള സര്‍ക്കാര്‍ ധനസഹായം ഉയര്‍ത്തണമെങ്കില്‍ വെള്ളത്തിന്റെ കരം വര്‍ധിപ്പിച്ചേ മതിയാകൂ എന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്‍പ് സംസ്ഥാനത്ത് വെള്ളക്കരം ഉയര്‍ത്തിയത് നാല് വര്‍ഷം മുന്‍പാണ്.

Related post