• May 13, 2021

സാമ്പത്തിക അടിത്തറ ഭദ്രം ; 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ : ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

 സാമ്പത്തിക അടിത്തറ ഭദ്രം ;  15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ : ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

നമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 – 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നു. ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി . ജനങ്ങളുടെ വരുമാനവും വര്‍ദ്ധിപ്പിക്കും. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയെ അനുസ്മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.

ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കിയെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.

ട്ടിക ജാതി പിന്നോക്ക വിഭാഗക്കാരുടെ ജീവിത നിലവാരമുയര്‍ത്താന്‍ 85,000 കോടി രൂപ വകയിരുത്തി. ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 53, 700 കോടി രൂപയും കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ധനമന്ത്രി പറഞ്ഞു. കിട്ടാക്കട പ്രശ്നം ബാങ്കുകളുടെ നിലയും ഭദ്രമാക്കി. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇതിനായി 16ഇന പരിപാടി നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ നടപ്പിലാക്കും. 27 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി.

കൃഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തി. നബാര്‍ഡ് റിഫൈനാന്‍സിങ് സൗകര്യം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകണബാങ്കുകള്‍ക്കും പിന്തുണ നല്‍കും. വനിത സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധനലക്ഷ്മി പദ്ധതി നടപ്പാക്കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍.

112 ജില്ലകളിലായി കൂടുതല്‍ ആശുപത്രികളിലേക്ക് ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കും. പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ഈ പദ്ധതിയിലേക്ക് ചേര്‍ക്കാക്കുന്നതിനായി വയബിലിറ്റി ഗ്യാപ് ഫണ്ടിങ് നടത്തും. ഇതിനായി ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും.

ബജറ്റ് ഒറ്റ നോട്ടത്തില്‍

1.കര്‍ഷകര്‍ക്കായി നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി

2.കൃഷി, ജലസേചനം, ഗ്രാമവികസനം 2.83 ലക്ഷം കോടി രൂപ

3.കാര്‍ഷികോല്‍പ്പനങ്ങള്‍ കയറ്റി അയക്കാന്‍ കിസാന്‍ ഉഡാന്‍ വിമാനം

4.വനിതാസ്വയംസഹായസംഘങ്ങളെ ഉള്‍പ്പെടുത്തി ‘ധാന്യലക്ഷ്മി’ പദ്ധതി

5.പഴങ്ങളും പച്ചക്കറികളും വേഗത്തിലാക്കാന്‍ കിസാന്‍ റെയില്‍

6.ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരു ജില്ല-ഒരു ഉല്‍പന്നം പദ്ധതി

7.15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും

8. ആരോഗ്യമേഖലയ്ക്ക് അധികമായി 69,000 കോടി രൂപ

9.വ്യവസായ വാണിജ്യവികസനത്തിനും പ്രോത്സാഹനത്തിനും 27,300 കോടി

10.150 സര്‍വകലാശാലയില്‍ പുതിയ കോഴ്‌സുകള്‍

11.വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിന് അവസരമൊരുക്കും

12.ഇന്ത്യയെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കാന്‍ ഇന്‍ഡ്-സാറ്റ് പദ്ധതി

Related post