• August 3, 2021

സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

 സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ള പണം പോലും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കാന്‍ തയാറാകുന്നില്ലെന്നും കേരളം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി കാസര്‍ഗോട്ട് പറഞ്ഞു.

കേരളത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയാനന്തര സഹായ കേന്ദ്രം ഇടപെട്ട് മുടക്കി. മാത്രമല്ല, കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാനോ തൊഴിലുറപ്പ് കൂലി നല്‍കാനോ കേന്ദ്രം തയാറാകുന്നില്ല.

എഴുപത് വര്‍ഷത്തിനിടെയുണ്ടായ വലിയ പ്രതിസന്ധിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. രാജ്യം ഒട്ടാകെയുള്ള പ്രതിസന്ധി കേരളത്തെയും ബാധിക്കുന്നു. കേന്ദ്രം ഈ നയവുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പ്രതിസന്ധി ഇനിയും കൂടാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post