• October 22, 2021

ലഡാക്കിലെ സൈനികനും കൊറോണ

 ലഡാക്കിലെ സൈനികനും കൊറോണ

കരസേനയിലെ ഒരു സൈനികനും കോവിഡ് 19 സ്ഥിരീകരിച്ചു. ലഡാക്കിലെ ജോലി ചെയ്‌തിരുന്ന 34കാരനായ സൈനികനാണ് രോഗം സ്ഥിരീകരിച്ചത്. തീര്‍ത്ഥാടനത്തിനായി ഇറാറില്‍ പോയി തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് ഇയാള്‍ക്കും രോഗം പിടിപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 148 ആയി .

ഫെബ്രുവരി  27 ന് ഇറാനില്‍ നിന്നും എത്തിയ സൈനികന്റെ പിതാവ് 29ന് ക്വാറന്റൈനിലായിരുന്നു. മാര്‍ച്ച് ആറിന് ഇയാള്‍ക്ക് കൊറണ സ്ഥിരീകരിച്ചു. മാര്‍ച്ച് രണ്ടിന് സൈനികന്‍ തിരികെ ജോലിക്ക് കയറുകയും ചെയ്‌തിരുന്നു. രോഗം സ്ഥിരീകരിച്ച സൈനികന്റെ ഭാര്യയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

പൂനെയില്‍ മറ്റൊരു കരസേനാ ഉദ്യോഗസ്ഥനും രോഗലക്ഷണങ്ങളോടെ ഐസൊലേഷനിലാണ്. ബുധനാഴ്‌‌‌ച്ച പുതിയ ഒന്‍പത് കേസുകള്‍ കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തത്. .

Related post