• May 14, 2021

ആദ്യം അക്രമം അവസാനിക്കട്ടെ; കേസ് നാളെ പരിഗണിക്കാമെന്ന് കോടതി

 ആദ്യം അക്രമം അവസാനിക്കട്ടെ; കേസ് നാളെ പരിഗണിക്കാമെന്ന് കോടതി

ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലും അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും വിദ്യാര്‍തഥികള്‍ക്ക് നേരെയുണ്ടായ പോലീസ് അക്രമത്തില്‍ സ്വതന്ത്ര നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.

പോലീസിനെതിരെ സ്വമേധയ കേസെടുക്കില്ലെന്ന് ചീഫി ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അറിയിച്ചു. അക്രമം അവസാനിപ്പിക്കുന്ന പക്ഷം കേസ് നാളെ പരിഗണിക്കാമെന്നും ചിഫ് ജസ്റ്റിസ് പ്രതികരിച്ചു. പുറത്ത് നടക്കുന്നത് ലഹളയാണ്. ആദ്യം അത് അവസാനിപ്പിക്കട്ടെ, പൊതുമുതല്‍ നശുപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലയന്നും നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായെതെന്നും ജന്ദിര സിങ് പറഞ്ഞു.
സമാധാനപരമായ പ്രതിഷേധത്തിന് ആര്‍ക്കും അവകാശമുണ്ട്, എന്നാല്‍ അത് ഇങ്ങനെയല്ലെന്നും കോടതി ഓര്‍മിപ്പിച്ചു.
ഇതിനിടെ പ്രതിഷേധം കൂടുതല്‍ ക്യാമ്പസുകളിലേക്ക് വ്യാപിക്കുകയാണ്. രാജ്യത്താകമാനം വിദ്യാര്‍ത്ഥികള്‍ ജാമിയ മിലിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും ലക്‌നാവിലും കേരളത്തിലും പ്രതിഷേധം അരങ്ങേറുകയാണ്.
പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചെന്ന് ജാമിയ മിലിയ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ വ്യക്തമാക്കി. താന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്നും പോലീസ് നടപടിക്കെതിരെ നീങ്ങുമെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.

Related post